വാഷിംഗ്ടണ്‍ : യുഎസ് വ്യോമാക്രമണത്തില്‍ സിറിയയിലെ ഐഎസ് തലവന്‍ അബ്ദുല്‍ ഹാദി മുഹമ്മദ് അല്‍ ഹാജി അലി കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ, മറ്റ് രണ്ട് തീവ്രവാദികളും അക്രമണത്തില്‍ കൊല്ലപ്പെട്ടു. പശ്ചിമേഷ്യ,യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇയാള്‍ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു എന്നാണ് വിവരം. ഇതിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യുഎസ് നടപടി. സിറിയ, ഇറാഖ് കൂടാതെ നിരവധി മേഖലകളില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് ആസൂത്രണം നടത്തുന്നതായി യുഎസ് സെന്‍ട്രല്‍ കമ്മാന്‍ഡ് ജനറല്‍ മൈക്കിള്‍ കുര്‍ല അറിയിച്ചു.
സിറിയയുടെയും ഇറാഖിന്റെയും വിവിധ മേഖലകള്‍ ഇസ്ലാമിക് ഭീകരരുടെ കീഴിലായിരുന്നു. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ തുടര്‍ക്കാഴ്ചയായിരുന്നു.
Post Your Comments