KottayamNattuvarthaLatest NewsKeralaNews

നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി : കു​പ്ര​സി​ദ്ധ മോ​ഷ്‌​ടാ​വ് പ​ട്ടാ​ളം സു​ജേ​ഷ് അറസ്റ്റിൽ

ചെ​ങ്ങ​ന്നൂ​ര്‍ ഇ​ര​മ​ല്ലി​ക്ക​ര ഓ​ത​റേ​ത്ത് സു​ജേ​ഷ് കു​മാ​റി(പ​ട്ടാ​ളം സു​ജേ​ഷ് -42)നെ​യാണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ അറസ്റ്റിൽ. ചെ​ങ്ങ​ന്നൂ​ര്‍ ഇ​ര​മ​ല്ലി​ക്ക​ര ഓ​ത​റേ​ത്ത് സു​ജേ​ഷ് കു​മാ​റി(പ​ട്ടാ​ളം സു​ജേ​ഷ് -42)നെ​യാണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അരിക്കൊമ്പനെ മാറ്റുന്നതിൽ വീണ്ടും അനിശ്ചിതത്വം, പുതിയ സ്ഥലം കണ്ടെത്താനാകാതെ സർക്കാർ

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ ആണ് സംഭവം. പൊ​ലീ​സ് സം​ഘം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെയി​ല്‍ പ​ള്ളി​പ്പു​റ​ത്ത് കാ​വി​നു സ​മീ​പ​ത്ത് ഇ​യാ​ളെ വി​വി​ധ വാ​ഹ​ന​ങ്ങ​ളു​ടെ എ​ന്‍ജി​നു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളും ബാ​റ്റ​റി​ക​ളു​മാ​യി സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ കാ​ണു​ക​യും തു​ട​ര്‍ന്ന്, വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. മു​ന്‍പ് പ​ട്ടാ​ള​ത്തി​ല്‍ ജോ​ലി ​ചെ​യ്തി​രു​ന്ന സു​ജേ​ഷി​നെ സേ​ന​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ​ട്ടാ​ളം സു​ജേ​ഷ് എ​ന്ന​റി​യ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്.

Read Also : ചിന്താ ജെറോം യുവജന കമ്മീക്ഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു: അടുത്തത് സിപിഎം നേതാവ്

ഇ​യാ​ള്‍ക്കെതിരെ തി​രു​വ​ന​ന്ത​പു​രം വി​തു​ര, ആ​ല​പ്പു​ഴ നോ​ര്‍ത്ത്, സൗ​ത്ത്, തി​രു​വ​ല്ല, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ചി​ങ്ങ​വ​നം, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, ഉ​പ്പു​ത​റ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button