ടെക് ലോകത്ത് വേറിട്ട ആശയങ്ങൾ നടപ്പാക്കുന്ന വ്യക്തികളിൽ ഒരാളാണ് ടെസ്‌ല സ്ഥാപകനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്ക്. വേറിട്ട ആശയങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നതിനാൽ മസ്കിനോട് സംസാരിക്കാൻ കാത്തിരിക്കുന്ന ഒട്ടനവധി ആളുകൾ ഉണ്ട്. അത്തരത്തിലുള്ളവർക്ക് സന്തോഷ വാർത്തയുമായി ട്വിറ്റർ. മസ്കിനോട് സംവദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ഫീച്ചറാണ് ട്വിറ്ററിൽ ഒരുക്കിയിട്ടുള്ളത്. പ്രതിമാസം നാല് ഡോളർ (ഏകദേശം 325 രൂപ) മാത്രമാണ് ഇതിനായി ചെലവഴിക്കേണ്ടത്.
ഉപഭോക്താക്കൾ 4 ഡോളർ ചെലവഴിച്ചാൽ മസ്കിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കുള്ള സബ്സ്ക്രിപ്ഷൻ എടുക്കാവുന്നതാണ്. ഇതുവഴി മസ്കിന്റെ ‘ask me anything’ സെഷനുകളിലേക്കും, ഓഡിയോ ചാറ്റ് ഫീച്ചറായ ‘Twitter space’ ലെ ചർച്ചകളിലേക്കും എക്സ്ക്ലൂസീവ് ആക്സസ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. അടുത്തിടെ ട്വിറ്റർ അവതരിപ്പിച്ച ‘സൂപ്പർ ഫോളോസ്’ എന്ന സബ്സ്ക്രിപ്ഷൻ ഫീച്ചറിന്റെ ഭാഗമായാണ് ഈ എക്സ്ക്ലൂസീവ് ഓഫറും എത്തിയിരിക്കുന്നത്. ട്വിറ്ററിനെ ലാഭത്തിൽ എത്തിക്കാൻ ഒട്ടനവധി തരത്തിലുള്ള അഴിച്ചുപണികളാണ് ഓരോ ആഴ്ചകളിലും മസ്ക് നടത്തുന്നത്.
Also Read: അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിൽ വരാൻ സുപ്രീംകോടതി അനുമതി, നിബന്ധനകൾ ഇങ്ങനെ
Post Your Comments