തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസ്സിലെ യാത്രാ അനുഭവം പങ്ക് വച്ച് വീഡിയോ വ്ളോഗറായ സുജിത് ഭക്തന്. ജമ്മുവില്‍ നിന്ന് ഹരിയാന വരെയുള്ള യാത്രയിലെ ദൃശ്യങ്ങളാണ് സുജിത് പങ്ക് വച്ചിരിക്കുന്നത്. ‘നമ്മള് മലയാളികള്‍ക്കിത് അഭിമാന നേട്ടം ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഇന്ന് കേരളത്തില്‍ എത്തിയിരിക്കുകയാണ്. കുറെ നാള് മുന്‍പ് ഞാനും അഭിയും കൂടി വന്ദേഭാരത് എക്സ്പ്രസ്സില്‍ കയറി കേരളത്തിനു പുറത്ത് യാത്ര ചെയ്തിരുന്നു’, സുജിത് പറയുന്നു.
Read Also: ഈ വർഷത്തെ അമർനാഥ് യാത്രയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, വിശദവിവരങ്ങൾ അറിയാം
യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ്സിലെ യാത്ര എങ്ങനെയുണ്ടാകും’ എന്ന കുറിപ്പോടെയാണ് സുജിത് ദൃശ്യങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്. ഒരു കോച്ചില്‍ 78 സീറ്റുകളാണ് ഉള്ളതെന്നും , വിദേശരാജ്യങ്ങളിലൊക്കെ കണ്ട പോലെയൊരു അനുഭവമാണിതെന്നും സുജിത് വന്ദേ ഭാരത് ട്രെയിന്‍ സ്റ്റേഷനിലേക്ക് വരുമ്പോള്‍ പറയുന്നുണ്ട് . ഒപ്പം വന്ദേഭാരതിന്റെ ടൈംമിംഗിനെ പറ്റിയും സുജിത് സൂചിപ്പിക്കുന്നു . 455 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തത് ആറര മണിക്കൂറിനുള്ളിലാണെന്നും സുജിത് പറയുന്നു.
Post Your Comments