ന്യൂഡൽഹി: തൃണമൂൽ നേതാവിന് നോട്ടീസ് അയച്ച് സിബിഐ. തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കാണ് സിബിഐ നോട്ടീസ് അയച്ചത്. അധ്യാപക നിയമന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സിബിഐ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുന്നതിന് സുപ്രീംകോടതി സ്റ്റേ നിലനിൽക്കേയാണ് സിബിഐയുടെ നടപടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരൻ കൂടിയാണ് അഭിഷേക് ബാനർജി.
Post Your Comments