തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിനെ സ്വാഗതം ചെയ്ത് മന്ത്രി വി.ശിവന്‍കുട്ടി. വന്ദേ ഭാരത് ട്രെയിന്‍ വേഗതയിലും സുരക്ഷയിലും യാത്രാ സുഖത്തിനും മുന്തിയ പരിഗണന നല്‍കിയിട്ടുള്ള ട്രെയിന്‍ ആണെന്നും വന്ദേ ഭാരതിനെ സ്വാഗതം ചെയ്യുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍, പോസ്റ്റില്‍ സില്‍വര്‍ലൈനെ പ്രശംസിക്കാനും മന്ത്രി മറന്നില്ല. സില്‍വര്‍ലൈനേയും വന്ദേഭാരതിനെയും താരതമ്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ ഒരു ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. അതൊരു സെമി സ്പീഡ് റെയില്‍വേ ലൈന്‍ ആണ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടും തിരിച്ചും ട്രെയിനുകള്‍ ഇടതടവില്ലാതെ ഓടും. അത് റോഡ് ഗതാഗതത്തില്‍ ഉണ്ടാക്കുന്ന വ്യത്യാസം ഒന്ന് ആലോചിച്ചു നോക്കൂ, മന്ത്രി പറയുന്നു. പ്രതിദിനം നൂറിലേറെ സര്‍വീസ് നടത്തുന്ന സില്‍വര്‍ ലൈനിനെ പ്രതിദിനം വിരലില്‍ എണ്ണാവുന്ന സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന് കടത്തിവെട്ടാന്‍ സാധിക്കില്ല.
‘സില്‍വര്‍ ഒരു ട്രെയിനോ ഒന്നിലധികം ട്രെയിനുകളുടെ ഗതാഗതമോ മാത്രമല്ല വിഭാവനം ചെയ്യുന്നത്. അത് അതിവേഗ ട്രെയിന്‍ യാത്രയെ മൊത്തം അഭിസംബോധന ചെയ്യുന്ന പദ്ധതിയാണ്. ജനങ്ങളുടെ ഭാവിയ്ക്ക് വേണ്ടി, കേരള വികസനത്തിന് വേണ്ടി, വികസിത രാജ്യങ്ങളിലെ ഗതാഗതത്തോട് കിട പിടിക്കാന്‍ കെ റെയില്‍ പോലുള്ള പദ്ധതികള്‍ അനിവാര്യമാണ്’, മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments