സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് പദ്ധതിയിൽ അംഗമാകാൻ വീണ്ടും അവസരം. 400 ദിവസത്തെ ഹ്രസ്വ കാല നിക്ഷേപത്തിലൂടെ ഉയർന്ന പലിശ നിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. കാലാവധി ദീർഘിപ്പിച്ചതിനാൽ 2023 ജൂൺ 30 വരെ സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും പദ്ധതിയിൽ അംഗമാകാൻ സാധിക്കും.
2023 ഫെബ്രുവരി 15- നാണ് അമൃത് കലശ് പദ്ധതി അവതരിപ്പിച്ചത്. മാർച്ച് 31 വരെയാണ് പദ്ധതിയിൽ അംഗമാകാൻ ഉള്ള അവസാന തീയതി നിശ്ചയിച്ചിരുന്നതെങ്കിലും, ഏപ്രിൽ 12- ന് പദ്ധതി വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ഇതോടെയാണ് ജൂൺ 30 വരെ തീയതി ദീർഘിപ്പിച്ചത്. സാധാരണ പൗരന്മാർക്ക് 7.10 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശയാണ് ഈ നിക്ഷേപ പദ്ധതിയിലൂടെ ലഭിക്കുക. പ്രവാസികൾക്കും അമൃത് കലശ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. ഉയർന്ന പലിശ ലക്ഷ്യമിട്ട് സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് മികച്ച ഓപ്ഷനാണിത്.
Also Read: ഈ 10 കാര്യങ്ങൾ വൃക്കരോഗങ്ങൾക്ക് കാരണമാകും
Post Your Comments