ലഖ്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ പട്ടാപ്പകൽ വഴിയിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തി. ജലാവുനിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ എത്തിയ രണ്ടുപേർ ചേർന്ന് വെടിവെച്ചു കൊലപ്പെടുപ്പെടുത്തുകയായിരുന്നു. 22 വയസുള്ള രോഷ്നി അഹിർവർ എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഭരണത്തിൽ ഉത്തർപ്രദേശിലെ ക്രമസമാധാനം പൂർണമായും തകർന്നു എന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു.
Post Your Comments