ThiruvananthapuramKeralaNattuvarthaLatest NewsNews

കുടുംബപ്രശ്നത്തെ തുടർന്ന് വീട്ടുവിട്ടിറങ്ങി : ഉത്തര്‍പ്രദേശ് സ്വദേശിയെ പൊലീസ് ബന്ധുക്കളെ ഏല്പിച്ചു

ഉത്തര്‍പ്രദേശ് ബാദ്ഷാപൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ഗുപ്തയെയാണ് (55) കഴിഞ്ഞ ദിവസം മക്കളോടൊപ്പം നാട്ടിലേക്ക് മടക്കി അയച്ചത്

തിരുവനന്തപുരം: വീട്ടുവിട്ടിറങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശിയെ തമ്പാനൂര്‍ പൊലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് ബാദ്ഷാപൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ഗുപ്തയെയാണ് (55) കഴിഞ്ഞ ദിവസം മക്കളോടൊപ്പം നാട്ടിലേക്ക് മടക്കി അയച്ചത്. കുടുംബപ്രശ്നങ്ങള്‍ കാരണം ആണ് മൂന്ന് മാസം മുന്‍പ് ഇയാൾ വീട് വിട്ടിറിങ്ങിയത്.

ബനാറസിലെത്തിയ കൃഷ്ണകുമാര്‍ തന്റെ മൊബൈല്‍ഫോണ്‍ വീട്ടിലേക്ക് കൊറിയര്‍ ചെയ്തു. തുടര്‍ന്ന്, പലയിടങ്ങളിലായി വിവിധതരം ജോലി ചെയ്തു. തിരുപ്പൂരിലെ താബൂക്ക് കമ്പനിയില്‍ ജോലി ചെയ്ത കാശുമായി ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്.

Read Also : അക്രമികളെത്തിയത് മാധ്യമപ്രവർത്തകരെന്ന വ്യാജേന: പോലീസ് വലയത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കെ വെടിവെപ്പ്

കഴിഞ്ഞ ദിവസം ലോഡ്ജ് പരിശോധിക്കുന്നതിനിടയിലാണ് തമ്പാനൂരിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച കൃഷ്ണകുമാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇദ്ദേഹം നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് മൂന്ന് മാസം മുന്‍പ് വീടുവിട്ടിറങ്ങിയ കാര്യം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ഇദ്ദേഹത്തെ കാണാതായത് സംബന്ധിച്ച്‌ ബാദ്ഷാപൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മകന്‍ ശശാങ്ക് ഗുപ്ത അറിയിച്ചു. അച്ഛന്‍ വീടുവിട്ടിറങ്ങിയതറിഞ്ഞ് ബാംഗ്ലൂരില്‍ ഐ.ടി കമ്പനിയിലെ ജീവനക്കാരനായിരുന്ന ശശാങ്ക് ജോലി ഉപേക്ഷിച്ച്‌ ബാദ്ഷാപൂരില്‍ എത്തി സ്വന്തം നിലയിലും അന്വേഷിക്കുകയായിരുന്നു.

ശശാങ്ക് ഗുപ്തയും സഹോദരീഭര്‍ത്താവും ഇന്നലെ വിമാനത്തില്‍ തിരുവനന്തപുരത്തും പിന്നീട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലുമെത്തി. തമ്പാനൂര്‍ എസ്.എച്ച്‌. ഒ പ്രകാശിന്റെ നേതൃത്വത്തില്‍ കൃഷ്ണകുമാര്‍ ഗുപ്തയെ സന്തോഷത്തോടെ വീട്ടിലേക്ക് യാത്രയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button