ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ട ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യയുടെ പ്രളയ് മിസൈലുകള്‍ . 250 മിസൈലുകള്‍ ഉള്‍പ്പെടുത്തി സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തിരുമാനം. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത പ്രളയ് മിസൈലുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുപാളയത്തില്‍ നാശം വിതയ്ക്കാന്‍ കഴിയും. ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഇവ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കൃത്യതയാണ് പ്രളയ് ബാലിസ്റ്റിക് മിസ്സൈലിന്റെ പ്രധാന സവിശേഷത. പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ് മിസൈലിന് കരുത്ത് പകരുന്നത്. ആധുനിക നാവിഗേഷന്‍ സംവിധാനവും എവിയോണിക്‌സും ഘടിപ്പിച്ചിട്ടുണ്ട്.
കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു താല്‍ക്കാലിക ലോഞ്ചറില്‍ നിന്നു വരെ ഈ മിസൈല്‍ വിക്ഷേപിക്കാനാകുമെന്നത് യുദ്ധസാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങള്‍ തകര്‍ക്കാന്‍ പ്രളയ് മിസൈലുകള്‍ക്ക് സാധിക്കും. പാക്-ചൈന അതിര്‍ത്തി ലക്ഷ്യമാക്കി നിര്‍മ്മിച്ച പ്രളയ് മിസൈലുകള്‍ മുന്‍ സംയുക്ത സേന മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവതിന്റെ സ്വപ്ന പദ്ധതിയായിരുന്നു.
Post Your Comments