ചണ്ഡിഗഡ്: പാകിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി രക്ഷാ സേന. പാകിസ്താൻ ഡ്രോണിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ബിഎസ്എഫ് പിടിച്ചെടുക്കുകയും ചെയ്തു. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ധനോ കലാന് സമീപത്ത് വെച്ചാണ് ബിഎസ്എഫ് പാകിസ്താൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരം, പക്ഷെ കെ-റെയിലിന് ബദലാകില്ല: മന്ത്രി മുഹമ്മദ് റിയാസ്
ഡ്രോണുകൾ ഉപയോഗിച്ചാണ് അതിർത്തിയിൽ നിന്നും മയക്കു മരുന്ന് കടത്തുന്നത്. ഇതിനെതിരെ ശക്തമായ പരിശോധനകളാണ് ബിഎസ്എഫ് നടത്തുന്നത്. ഇത്തരത്തിൽ അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലക്കെതിരായി നടപടി ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Also: യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താന്‍ നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരം: എ.എ റഹിം
Post Your Comments