AlappuzhaNattuvarthaLatest NewsKeralaNews

ഭാര്യ വീട്ടിൽ നിന്നും കൂട്ടുകാരനൊപ്പം മടങ്ങവെ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു : വിമുക്തഭടന് ദാരുണാന്ത്യം

മാവേലിക്കര വെട്ടിയാർ ഇല്ലത്തുതകിടിയിൽ പരേതനായ ആർ.രാമചന്ദ്രൻനായരുടെയും ജെ.രാധാമണിയുടെയും മകൻ ആ൪.രതീഷ്ചന്ദ്രൻ(38) ആണ് മരിച്ചത്

ആലപ്പുഴ: ഭാര്യ വീട്ടിൽ നിന്നും കൂട്ടുകാരനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന വിമുക്തഭടനായ യുവാവ് മരിച്ചു. മാവേലിക്കര വെട്ടിയാർ ഇല്ലത്തുതകിടിയിൽ പരേതനായ ആർ.രാമചന്ദ്രൻനായരുടെയും ജെ.രാധാമണിയുടെയും മകൻ ആ൪.രതീഷ് ചന്ദ്രൻ(38) ആണ് മരിച്ചത്.

വെട്ടിയാർ പള്ളിയറക്കാവ് ക്ഷേത്രജംങ്ഷനിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ ബൈക്ക് നിർമ്മാണം നടക്കുന്ന തട്ടാരമ്പലം-പന്തളം റോഡിന്റെ സൈഡിൽ ടൈൽസ് പാകുന്നതിനായി എടുത്ത കാനയിൽ തട്ടുകയായിരുന്നു. ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത രതീഷ് തെറിച്ചുപോയി റോഡരികിലുള്ള ഡിവൈഡറിലു൦ വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ രതീഷിനെ ഉടൻ തന്നെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലു൦ പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളേജിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു.

Read Also : ‘മോങ്ങലുകൾ തുടരട്ടെ, 25 കോടി വരുന്ന ഉത്തർപ്രദേശിലെ ജനം ആഘോഷിക്കുകയാണ്’: താനും ആഘോഷിക്കുന്നുവെന്ന് ജിതിൻ കെ ജേക്കബ്

ബൈക്ക് ഓടിച്ചിരുന്ന വെട്ടിയാർ പുളിമൂട്ടിൽ തകിടിയിൽ(ജഗദാ നിലയ൦) വിനോദ്കുമാർ(46) ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ജനതാ മോഷൻ പിക്ച്ചേഴ്സ് പബ്ളിക് റിലേഷൻ ഓഫീസറായി ജോലി നോക്കുകയായിരുന്നു രതീഷ്.

കോയമ്പത്തൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ ജോലിയുള്ള അശ്വതിയാണ് മരിച്ച രതീഷിന്റെ ഭാര്യ. മക്കൾ: മീനാക്ഷി, ലക്ഷ്മി. മൃതദേഹ൦ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button