തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും വന്ദേഭാരത് ട്രെയിനിനും എതിരെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി. ന്യൂനപക്ഷ ഗൃഹസന്ദർശനം, വിഷുകൈനീട്ടം, ഇതിന്റെയൊക്കെ പേരിലെല്ലാം കൂടി നല്ലൊരു ഫണ്ട് കേന്ദ്രത്തിൽ നിന്ന് വന്ദേഭാരത് വഴി കേരളത്തിലെത്തിയെന്നോ എന്തെല്ലാമോ കേൾക്കുന്നുണ്ടെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അയ്യപ്പാ കേരളത്തെ കാക്കണേയെന്നും സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചു.
Read Also: സുഹൃത്തിന്റെ വീട്ടില്‍ വിഷു ആഘോഷിച്ച് മടങ്ങവെ ഡിവൈഡറില്‍ ബൈക്കിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
നേരത്തെയും വന്ദേഭാരത് ട്രെയിനെതിരെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരുന്നു. ഒടിയൻ സിനിമയുടെ വരവ് പോലെയായി വന്ദേഭാരതിന്റെ ട്രെയൽ റൺ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ന്യൂനപക്ഷ ഗൃഹസന്ദർശനം, വിഷുകൈനീട്ടം, ഇതിന്റെയൊക്കെ പേരിലെല്ലാം കൂടി നല്ലൊരു ഫണ്ട് കേന്ദ്രത്തിൽ നിന്ന് വന്ദേഭാരത് വഴി കേരളത്തിലെത്തിയെന്നോ എന്തെല്ലാമോ കേൾക്കുന്നുണ്ട്.
അയ്യപ്പാ കേരളത്തെ കാക്കണേ…
Post Your Comments