ThiruvananthapuramNattuvarthaLatest NewsKeralaNews

ചെക്ക്പോസ്റ്റില്‍ മയക്കുമരുന്ന് വേട്ട : ടൂറിസ്റ്റ് ബസില്‍ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി അറസ്റ്റിൽ

കൊല്ലം സ്വദേശി സൂരത്താണ് എക്സൈസിന്റെ പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെക്ക്പോസ്റ്റില്‍ നടന്ന പരിശോധനയിൽ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ. ടൂറിസ്റ്റ് ബസിലെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ അമരവിള ചെക്ക്പോസ്റ്റില്‍ നടന്ന എക്സൈസ് റെയ്ഡിനിടെയാണ് പിടികൂടിയത്. കൊല്ലം സ്വദേശി സൂരത്താണ് എക്സൈസിന്റെ പിടിയിലായത്.

Read Also : ‘ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു, അതാണ് വന്ദേഭാരത് ട്രെയിനിന്റെ ഐശ്വര്യം’: സുരേഷ് ഗോപി

ടൂറിസ്റ്റ് ബസില്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 47 ഗ്രാം എംഡിഎംഎയും ആയാണ് നഴ്സിംഗ് വിദ്യാർത്ഥി എക്സൈസ് പിടിയിലായത്.

Read Also : ‘ജീവിതം തന്നെ ഒരു സമരം’: താൻ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് രഹ്ന ഫാത്തിമയെന്ന് ബിന്ദു അമ്മിണി

ബസില്‍ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാർത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button