KeralaLatest NewsNews

കേരളം ഇന്നും ചുട്ടുപൊള്ളും! ഉയർന്ന താപനില തുടരാൻ സാധ്യത

പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം പകരാൻ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്

കേരളത്തിൽ ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത. പാലക്കാട് ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിലാണ് ഇന്ന് ഉയർന്ന താപനില അനുഭവപ്പെടുക. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. ചൂട് വർദ്ധിക്കുന്നതിനാൽ സൂര്യഘാത- സൂര്യതാപ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അതിനാൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

മലമ്പുഴ, മംഗലം ഡാം, പോത്തുംകണ്ടി ഡാം, കൊല്ലംകോട്, വെള്ളാനിക്കര, പീച്ചി, മുണ്ടേരി തുടങ്ങിയ പത്തോളം ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. അതേസമയം, പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം പകരാൻ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയാണ് വേനൽ മഴ അനുഭവപ്പെടുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട് ജില്ലകളിൽ വേനൽ മഴ അനുഭവപ്പെട്ടേക്കും.

Also Read: കേരളത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടൽ ‘താജ് സിയാൽ’ അടുത്ത വർഷം യാഥാർത്ഥ്യമാകും, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button