കേരളത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ താജ് സിയാൽ അടുത്ത വർഷം മുതൽ പ്രവർത്തനമാരംഭിക്കും. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പ്രവർത്തന ചുമതല താജ് ഗ്രൂപ്പിന് ലഭിച്ചതോടെയാണ് ‘താജ് സിയാൽ’ എന്ന പേര് കൈവന്നിരിക്കുന്നത്. ഹോട്ടൽ കൈമാറ്റത്തിനുള്ള നിയമപരമായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് താജ്.
ഐഎച്ച്സിഎൽ 100 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ട്. മൊത്ത വരുമാനത്തിന്റെ ഒരു വിഹിതമാണ് ഐഎച്ച്സിഎൽ സിയാലിന് നൽകുക. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപത്തായാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസസൗകര്യം യാത്രക്കാർക്ക് ഉറപ്പുവരുത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments