അമൃത്സർ: അതിർത്തിയിൽ മയക്കുമരുന്നു വേട്ട. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേയ്ക്ക് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ഹെറോയിൻ പിടികൂടി. അതിർത്തി സുരക്ഷാ സേനയാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മൂന്ന് കിലോഗ്രം ഹെറോയിൻ പിടികൂടിയതായി ബിഎസ്എഫ് അറിയിച്ചു.
ഡ്രോൺ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്. മൂന്ന് പൊതികളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. മേഖലയിൽ നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയതായി ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി.
Leave a Comment