ഗൂഡല്ലൂർ: പുള്ളിപ്പുലിയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. ദേവാല കോട്ടവലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്.
Read Also : ‘ഞാൻ കള്ളനാണെങ്കിൽ പിന്നെ ലോകത്തുള്ള ആരും സത്യസന്ധരല്ല’: പ്രധാനമന്ത്രിയെ പരിഹസിച്ച് അരവിന്ദ് കെജ്രിവാൾ
വീട്ടുകാർ വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് പുലി കിണറ്റിൽ ചത്തുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിനെ തുടർന്ന് അവരെത്തി ജഡം പുറത്തെത്തിച്ചു. തുടർന്ന്, ഡോ. രാജേഷിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്തു.
Read Also : വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു
രണ്ടു വയസ്സുള്ള പെൺപുലിയെയാണ് കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
Post Your Comments