KannurKeralaNattuvarthaLatest NewsNews

വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് ​ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

കണ്ണൂർ: വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു കുട്ടി.

Read Also : വിഷുദിനത്തിൽ വി.വി.രാജേഷിന്റെ വീട്ടിൽ വൈദികർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് പ്രകാശ് ജാവഡേക്കര്‍; ആശങ്കയോടെ സി.പി.എം

ഇന്നലെ ഉച്ചയോടെ കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം നടന്നത്. തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിലിനും ബന്ധുവായ ജിസ ഫാത്തിമക്കും ​ഗുരുതര പരിക്കേറ്റിരുന്നു.

Read Also : ചെക്ക്പോസ്റ്റില്‍ മയക്കുമരുന്ന് വേട്ട : ടൂറിസ്റ്റ് ബസില്‍ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി അറസ്റ്റിൽ

തൊഴിലാളികള്‍ അകത്തുനിന്ന് ചുമര്‍ പൊളിക്കുകയായിരുന്നു. ഈ സമയം മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്ത് കല്ലും മണ്ണും വീഴുകയായിരുന്നു. ജിസ ഫാത്തിമയുടെ പരിക്ക് ഗുരുതരമായിരുന്നു. ആദിൽ ചികിത്സയിലാണ്.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button