പേരൂർക്കട: നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് വയറിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കുന്ന യുവാവ് അറസ്റ്റിൽ. വട്ടപ്പാറ സ്വദേശിയും ഇപ്പോൾ പൗഡിക്കോണം സൂര്യ നഗർ അഭിലാഷ് ഭവനിൽ താമസിച്ച് വരുന്നയാളുമായ അഭിലാഷ് (34) ആണ് അറസ്റ്റിലായത്. മണ്ണന്തല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
നന്ദൻകോട് എൻജിഒ ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന ലീന(51)യുടെ പരാതിയിലാണ് അന്വേഷണം ഉണ്ടായത്. ഇവരുടെ മകൾ മണ്ണന്തലയിൽ പുതുതായി വയ്ക്കുന്ന വീടിന്റെ നിർമാണ സ്ഥലത്ത് എത്തിയാണ് പ്രതി വയറുകൾ മോഷ്ടിച്ച് കടത്തിയത്. ഇയാൾക്കെതിരെ കരമന, വട്ടപ്പാറ സ്റ്റേഷനുകളിലും സമാനമായ കേസുകൾ ഉണ്ട്.
മണ്ണന്തല സിഐ ബൈജു, എസ്ഐ സുധീഷ്, സിപിഒമാരായ പ്രദീപ്, അനിൽകുമാർ, ജയൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments