സിപിഎം സർക്കാർ ഏറെ കൊട്ടിഘോഷിച്ച കെ റെയിൽ വന്നാൽ കേരളാ ജനതയ്ക്ക് എന്തൊക്കെ നഷ്ടങ്ങളുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.
അദ്ദേഹം പറയുന്നത് ഇങ്ങനെ,
കെ റെയിൽ വരുമ്പോഴുള്ള ചെലവ് ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം കോടിയാണ്. കൂടാതെ ട്രെയിൻ ഓടിത്തുടങ്ങുന്നത് 2030 മുതലാണെന്നാണ് സർക്കാരിന്റെ അവകാശ വാദം.
എന്നാൽ അന്ന് സിപിഎം സർക്കാർ അല്ലെങ്കിൽ അതും ഉറപ്പില്ല. ഇതിനു പുറമെ കെ റെയിൽ പാതയ്ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർ മാത്രം 25000 ത്തിനു മുകളിലാണ്. കൂടാതെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടും. ഇതുകൂടാതെ കേരളത്തിന് ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം കോടി കടവും ഉണ്ടാവും.
എന്നാൽ, വന്ദേ ഭാരതിന് കേരളത്തിന് ഒരു ചിലവും ഇല്ല. നേരത്തെ തന്നെയുള്ള റെയിൽ പാതയിലൂടെ ഉള്ള സ്റ്റേഷനുകളിൽ നിർത്തിയാണ് ട്രെയിൻ അതിവേഗം പോകുന്നത്. ഈ ട്രെയിൻ അടുത്ത ആഴ്ച മുതൽ കേരളത്തിലൂടെ ഓടിത്തുടങ്ങും. ഇനി പറയൂ, കെ റെയിൽ ആണോ വേണ്ടത് അതോ വന്ദേ ഭാരത് വേണോ?
Post Your Comments