ആലപ്പുഴ: കേരളത്തിനായി കേന്ദ്രം അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് പാലക്കാട് സ്റ്റേഷനില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ബിജെപി പ്രവര്‍ത്തകരും ജനങ്ങളും മുദ്രാവാക്യങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് വന്ദേഭാരത് എക്‌സ്പ്രസിനെ വരവേറ്റത്. ഇത് മോദിസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ വിഷു കൈനീട്ടമാണെന്ന് ജനങ്ങള്‍ പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഇതൊന്നും അറിഞ്ഞ മട്ടേ ഇല്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് മന്ത്രി അബ്ദു റഹ്മാന്‍ പറയുന്നു.
ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ തണുപ്പന്‍ മനോഭാവത്തെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത് എത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് ഇടതുപക്ഷ സര്‍ക്കാരിനെ പരിഹസിച്ചത്.
Read Also: മുൻവൈരാഗ്യത്തെ തുടർന്ന് വീട്ടിൽ കടന്നുകയറി സ്ത്രീയെ ആക്രമിച്ചു : പ്രതി പിടിയിൽ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഒരു അഭ്യര്‍ത്ഥനയുണ്ട്. കേരള സര്‍ക്കാര്‍ അറിയാതെയാണ് നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ്സ് അനുവദിച്ചത് എന്നത് കൊണ്ട് ട്രെയിന്‍ കേടു വരുത്താനോ വൃത്തികേടാക്കാനോ മുതിരരുത്. പൊതുമുതല്‍ ആണെന്ന ബോധം ഉണ്ടാകണം’.
Post Your Comments