MollywoodLatest NewsCinemaNewsEntertainment

‘എനിക്ക് എതിരെ വന്ന വിമർശനങ്ങൾ കുറച്ച് പെണ്ണുങ്ങൾ വന്നിരുന്ന് പരസ്പരം കുറ്റം പറയുന്നത് പോലെയാണ് തോന്നിയത്’: റോബിൻ

ബി​ഗ്ബോസ് സീസൺ 4 മുഖാന്തിരം സെലിബ്രിറ്റിയായ താരമാണ് റോബിൻ രാധാകൃഷ്ണൻ. അടുത്തിടെ റോബിനെതിരെ കടുത്ത വിമർശനങ്ങളായിരുന്നു ഉയർന്നത്. വിമർശനം കൂടിയപ്പോൾ ശ്രീലങ്കയ്ക്ക് പോയ റോബിൻ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് തിരികെ വന്നത്. ഏറെ വിമർശനങ്ങൾക്കൊടുവിൽ താരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്ത സ്വഭാവത്തിലാണ് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന കണ്ടെത്തലാണ് സോഷ്യൽ മീഡിയ നടത്തിയിരിക്കുന്നത്. വളരെ ശാന്തമായാണ് റോബിൻ പലയിടങ്ങളിലും പെരുമാറുന്നത്.

താൻ ഒരുക്കുന്ന പുതിയ സിനിമയെ കുറിച്ചും തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ചും ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ റോബിൻ പ്രതികരിച്ചിരിക്കുകയാണ. ‘ഭയങ്കര സംഭവം സിനിമയായിരിക്കില്ല താൻ ചെയ്യുന്നതെന്നാണ് റോബിൻ പറയുന്നത്. രാവണയുദ്ധം സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. അതെന്റെ സെക്കന്റ് പ്രോജക്ടാണ്. ഫസ്റ്റ് പ്രോജക്ട് മറ്റൊന്നാണ്. എന്നെപ്പോലൊരു സാധരണക്കാരന് സിനിമകൾ ചെയ്യാൻ പറ്റും. പക്ഷെ ഒരുപാട് സ്ട്ര​ഗിൾസ് നേരിടേണ്ടി വരും. എടുത്ത് ചാടി ചെയ്യേണ്ട കാര്യമല്ല. ഞാൻ ഡോക്ടറായി വർക്ക് ചെയ്തിരുന്നയാളാണ്. അതുകൊണ്ട് തന്നെ സിനിമ ഫീൽഡ് വളരെ വ്യത്യസ്തമാണ്. നന്നായി പഠിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. ഭയങ്കര സംഭവം സിനിമയായിരിക്കില്ല ഞാൻ ചെയ്യുന്നത്. പക്ഷെ ഞാൻ എന്റെ ബെസ്റ്റ് കൊടുത്ത് സിനിമ ചെയ്യാൻ ശ്രമിക്കും.

സത്യം പറഞ്ഞാൽ‌ എനിക്കിപ്പോൾ ആരോടെങ്കിലും സംസാരിക്കാനോ ഇടപെടാനോ പേടിയാണ്. കാരണം ആരാണ് ക്യാമറ കൊണ്ടുനടക്കുന്നത് ആരാണ് റെക്കോർ‌ഡ് ചെയ്യുന്നതെന്ന് ഒന്നും ‌അറിയത്തില്ല. സൂക്ഷിച്ചും കണ്ടും ശ്രദ്ധിച്ചുമാണ് മുന്നോട്ട് പോകുന്നത്. എനിക്ക് എതിരെ വന്ന വിമർശനങ്ങൾ കുറച്ച് പെണ്ണുങ്ങൾ വന്നിരുന്ന് പരസ്പരം കുറ്റം പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്’, റോബിൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button