
ആലപ്പുഴ: കായംകുളത്ത് എസ്എഫ്‌ഐ ഏരിയ സമ്മേളനത്തില്‍ തമ്മിലടി. എസ്എഫ്‌ഐ കായംകുളം ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് മര്‍ദ്ദനമേറ്റു. സമ്മേളനത്തില്‍ സംഘര്‍ഷത്തിനിടയാക്കിയത് കടുത്ത വിഭാഗീയതയാണ്.
ഭൂരിപക്ഷം എതിര്‍ത്തയാളെ മേഖല സെക്രട്ടറിയാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. സിപിഎം കായംകുളം ഏരിയ ഓഫീസിന് മുമ്പില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
അതേസമയം ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാനാ അബ്ദുല്‍ കലാം ആസാദിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് എസ് എഫ് ഐ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments