അടൂർ: പസിഫിക് സമുദ്രത്തിലെ കുറില്‍ ദ്വീപില്‍ ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ചതിന് പെറ്റി അടിച്ച് കേരളാ പോലീസ്. അടൂര്‍ നെല്ലിമുകള്‍ സ്വദേശി അരുണിനാണ് പൊലീസിന്റെ വിചിത്രമായ പെറ്റി കിട്ടിയത്.
സ്ഥലം നോക്കിയപ്പോൾ സംശയം തോന്നിയാണ് അരുൺ പരിശോധിച്ചത്. അപ്പോഴാണ് പസിഫിക് സമുദ്രത്തിലെ ദ്വീപാണെന്നു വ്യക്തമായത്. അവിടെ നടന്ന നിയമലംഘനത്തില്‍ അടൂര്‍ പൊലീസിന് എന്ത് കാര്യമെന്നാണ് ഇപ്പോൾ എല്ലാവരുടെയും ചോദ്യം.
എന്നാൽ, സംഭവം അടൂരിലാണെന്നും ജിപിഎസ് സംവിധാനത്തിലെ പിഴവാണ് കാരണമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അരുണും കുടുംബവും നെല്ലിമുകള്‍ ഭാഗത്തുകൂടി ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചു എന്നത് സത്യമാണ്. പൊലീസ് ഇതിന്റെ ഫോട്ടോയെടുത്തു.ഇതിന്റെ പെറ്റി ആണ് സ്ഥലം മാറി അരുണിന് കിട്ടിയത്.
Post Your Comments