തിരുവനന്തപുരം: പാറശാലയില്‍ യുവതിയെ ഭര്‍ത്താവിന്റെ അച്ഛന് മര്‍ദ്ദിച്ചെന്ന് പരാതി. പരശുവയ്ക്കല്‍ സ്വദേശി സ്റ്റീഫന്റെ ഭാര്യ പ്രേമലതയാണ് ഭര്‍ത്താവിന്റെ അച്ഛന് രാമചന്ദ്രനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മര്‍ദ്ദനം. വീട്ടില്‍ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് രാമചന്ദ്രൻ മര്‍ദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രേമലതയെ മര്‍ദ്ദിക്കുന്നത് കണ്ട മകന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
Read Also : ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം: വിമർശനവുമായി വി ഡി സതീശൻ
തുടർന്ന്, പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ പ്രേമലത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ താമസിക്കുന്ന വീടുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ട്. പ്രേമലതയുടെ വീട്ടിൽ നിന്ന് കൂടുതൽ പണം സ്ത്രീധനമായി രാമചന്ദ്രൻ ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതെന്നുമാണ് പരാതി. വിശദമായ മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് പാറശ്ശാല പൊലീസിന്റെ തീരുമാനം.
Post Your Comments