ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വ​തി​യെ ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​ന്‍ മ​ര്‍​ദ്ദി​ച്ചെ​ന്ന് പ​രാ​തി : സംഭവം പാ​റ​ശാ​ല​യി​ല്‍

പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി സ്റ്റീ​ഫ​ന്‍റെ ഭാ​ര്യ പ്രേ​മ​ല​ത​യാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​ന്‍ രാ​മ​ച​ന്ദ്ര​നെ​തി​രേ പ​രാ​തിയുമായി രം​ഗത്തെത്തിയിരിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ല്‍ യു​വ​തി​യെ ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​ന്‍ മ​ര്‍​ദ്ദിച്ചെ​ന്ന് പ​രാ​തി. പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി സ്റ്റീ​ഫ​ന്‍റെ ഭാ​ര്യ പ്രേ​മ​ല​ത​യാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​ന്‍ രാ​മ​ച​ന്ദ്ര​നെ​തി​രേ പ​രാ​തിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മര്‍ദ്ദനം. വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​മ​ച​ന്ദ്ര​ൻ മ​ര്‍​ദ്ദി​ച്ചെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്. മ​ര്‍ദ്ദന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രേ​മ​ല​ത​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് ക​ണ്ട മ​ക​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു.

Read Also : ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം: വിമർശനവുമായി വി ഡി സതീശൻ

തുടർന്ന്, പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പി​ന്നാ​ലെ പ്രേ​മ​ല​ത പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇവര്‍ താമസിക്കുന്ന വീടുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ട്. പ്രേമലതയുടെ വീട്ടിൽ നിന്ന് കൂടുതൽ പണം സ്ത്രീധനമായി രാമചന്ദ്രൻ ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതെന്നുമാണ് പരാതി. വിശദമായ മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് പാറശ്ശാല പൊലീസിന്‍റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button