കോഴിക്കോട്: രഹനയെ കുറിച്ച് ഒരുപാട് ഒന്നും അറിയില്ല, എങ്കിലും ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആണ് രഹന ഫാത്തിമയെന്ന് പുകഴ്ത്തി ബിന്ദു അമ്മിണി. രഹന ഫാത്തിമയുടെ ആത്മകഥയായ ‘ശരീരം സമരം, സാന്നിധ്യം എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിന്ദു. രഹനയുടെ ജീവിതം ഒരു പരിധി വരെ വരച്ചു കാട്ടുന്ന ഈ പുസ്തകം സ്വീകരിക്കുന്നത് അതിയായ സന്തോഷത്തോടെ ആണെന്നും ബിന്ദു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘രഹന ഫാത്തിമയുടെ ആത്മകഥ ശരീരം സമരം സാന്നിധ്യം പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ഗൂസ് ബെറി പബ്ലിക്കേഷനെ കുറിച്ചു പറയാതിരിക്കാന്‍ ആവില്ല. അരികുവത്ക്കരിക്കപ്പെട്ടവരുടെ സമരവും ജീവിതവും വെളിച്ചം കാണിക്കാനായി ഗൂസ്‌ബെറി നടത്തുന്നബോധപൂര്‍വ്വമായ ഇടപെടല്‍ എടുത്ത് പറയേണ്ടതാണ്’.
‘രഹനയുടെ ജീവിതം ഒരു പരിധി വരെ വരച്ചു കാട്ടുന്ന ഈ പുസ്തകം സ്വീകരിക്കുന്നത് അതിയായ സന്തോഷത്തോടെ ആണ്. രഹനയെ കുറിച്ച് ഒരുപാട് ഒന്നും അറിയില്ല എങ്കിലും. ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആണ് രഹന. ഒപ്പം നില്‍ക്കുന്നവരെ വേദനിപ്പിക്കാതെ ഇരിക്കാന്‍ വേദന സ്വയം സ്വീകരിക്കുന്ന ആള്‍ എന്ന് പോലും തോന്നിയിട്ടുണ്ട്. ജീവിതം തന്നെ ഒരു സമരം ആകുമ്പോഴും സ്‌നേഹത്തിനു വലിയ വില കൊടുക്കുന്ന പ്രിയപ്പെട്ട സുഹൃത്തിന്റെ അടയാളപ്പെടുത്തലുകള്‍ കൂടുതല്‍ കൈകളില്‍ എത്തിപ്പെടാന്‍ ഒപ്പം ഉണ്ട്’.
Post Your Comments