IdukkiKeralaNattuvarthaLatest NewsNews

ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാരന് ദാരുണാന്ത്യം

ചോ​റ്റു​പാ​റ ബ്ലോ​ക്ക് ന​മ്പ​ര്‍ 317-ല്‍ ​രാ​ജേ​ഷ്(46) ആ​ണ് മ​രി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാര​ൻ മ​രി​ച്ചു. ചോ​റ്റു​പാ​റ ബ്ലോ​ക്ക് ന​മ്പ​ര്‍ 317-ല്‍ ​രാ​ജേ​ഷ്(46) ആ​ണ് മ​രി​ച്ച​ത്.

തൂ​ക്കു​പാ​ലം ചോ​റ്റു​പാ​റ​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം തൂ​ക്കു​പാ​ലം-രാ​മ​ക്ക​ല്‍​മേ​ട് റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. രാ​ജേ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഓ​ട്ടോ​റി​ക്ഷ​യെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ എ​തി​രെ ​വ​ന്ന ജീ​പ്പി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ച്​ വീ​ണ രാ​ജേ​ഷി​നെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ക​ട്ട​പ്പ​ന​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Read Also : തണ്ണീർമുക്കം കട്ടച്ചിറയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടുത്തം: പ്രദേശവാസികൾ ആശങ്കയിൽ

എ​ന്നാ​ല്‍, വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​മ്പി​ളി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ദേ​വ് കൃ​ഷ്ണ​ന്‍, ദേ​വ് യാ​ദ​വ്. പ​രേ​ത​ന്‍ ചോ​റ്റു​പാ​റ ആ​ര്‍പിഎം എ​ല്‍പി സ്‌​കൂ​ളി​ലെ മു​ന്‍ താൽകാലി​ക അ​ധ്യാ​പ​ക​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നുശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button