Latest NewsNewsIndia

ഹനുമാൻ ജയന്തിക്ക് മുന്നോടിയായി സംഘടിപ്പിച്ച റാലിക്കിടെ അക്രമം: 10 പോലീസുകാർക്ക് പരിക്കേറ്റു

സാബാൽപൂർ നഗരത്തിലെ 6 പോലീസ് സ്റ്റേഷൻ പരിധികളിലാണ് സെക്ഷൻ 144 പ്രകാരം, നിരോധനാജ്ഞ ഏർപ്പെടുത്തിയത്

ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് നേരെ അക്രമം. ഒഡീഷയിലെ സംബാൽപൂരിലാണ് ബൈക്ക് റാലിക്കിടെ കല്ലേറ് നടന്നത്. അക്രമത്തിൽ പത്ത് പോലീസുകാർക്ക് പരിക്കേൽക്കുകയും, പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏകദേശം ആയിരത്തിലധികം ആളുകളാണ് ബൈക്ക് റാലിയിൽ പങ്കെടുത്തത്. സംഭവത്തെ തുടർന്ന് നഗരത്തിലെ സെൻസിറ്റീവ് സ്ഥലങ്ങളിൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

അക്രമത്തിൽ ഒരു കടയും, ഇരുചക്ര വാഹനങ്ങളും കത്തിക്കുകയും, കാറുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. സാബാൽപൂർ നഗരത്തിലെ 6 പോലീസ് സ്റ്റേഷൻ പരിധികളിലാണ് സെക്ഷൻ 144 പ്രകാരം, നിരോധനാജ്ഞ ഏർപ്പെടുത്തിയത്. രണ്ടിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ലെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റും, സദർ സംബൽപൂർ സബ് കളക്ടറുമായ പ്രവാസി ചന്ദ്ര ദണ്ഡസേബാന വിജ്ഞാപനത്തിൽ അറിയിച്ചു.

Also Read: ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യാ ചെയ്തു: ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button