തിരുവനന്തപുരം: കേരളത്തിലെക്കുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് അധികം വൈകാതെ സംസ്ഥാനത്ത് ഓടിത്തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ കൃഷ്ണദാസ്. പുതിയ തീവണ്ടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുകയാണെന്നും പുതിയ വന്ദേ ഭാരത് എക്സ്പ്രസുകളുടെ പ്രഖ്യാപനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം കേരളത്തെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Read Also: ബിജെപി കോടതികളിൽ വിശ്വസിക്കുന്നില്ല: പ്രതികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് അഖിലേഷ് യാദവ്
സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ റെയില്‍വേ വികസനമാണ് കഴിഞ്ഞ 9 വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടത്തികൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ക്കായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. വരുന്ന ജൂണ്‍ മാസത്തോടെ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തില്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എക്സ്പ്രസ് ടെയിനുകളുടെ വേഗത 130 മുതല്‍ 160 വരെ ആക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലിഡാര്‍ സര്‍വെ നടത്തും. ഈ മാസം അവസാനം ഹെലികോപ്റ്റര്‍ മുഖേനയാണ് ലിഡാര്‍ സര്‍വേ നടത്തുക. കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 24ന് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യപനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് സംസ്ഥാനം’ കൃഷ്ണദാസ് വ്യക്തമാക്കി.
Post Your Comments