കട്ടപ്പന: 20 കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിൽ. വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തുന്നതിനിടെയാണ് ഇവർ വനപാലകരുടെ പിടിയിലായത്. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശികളായ ബിജു കുമാരൻ, ചന്ദ്രബോസ് വേലായുധൻ എന്നിവരാണ് പിടിയിലായത്.
Read Also : ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം കവർന്ന സംഭവം: രണ്ട് പേർ അറസ്റ്റിൽ
തേക്കടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ. അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ ഭാഗങ്ങളിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു.
Read Also : പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: സൂറത്ത് കോടതിയിൽ രാഹുൽ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ്. മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി.കെ. മഞ്ചേഷ്, ആദർശ് വി. നായർ, ഫോറസ്റ്റ് വാച്ചർമാരായ ഷൈജുമോൻ, അലിയാർ, കാർത്തിക് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments