CinemaLatest NewsNewsKollywoodMovie Gossips

നവംബറിൽ തൃഷയുമായി വിവാഹം: തീയതി പുറത്തുവിട്ട് എഎല്‍ സൂര്യ

ചെന്നൈ: എഎല്‍ സൂര്യ എന്ന വ്യക്തി താന്‍ തൃഷയുമായി പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. താനൊരു സംവിധായകനാണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങളായി തൃഷ താനുമായി പ്രണയ ബന്ധത്തിലാണെന്നും നടി സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു നേരത്തെ, എഎല്‍ സൂര്യ വ്യക്തമാക്കിയിരുന്നത്.

ഇപ്പോള്‍ വീണ്ടും സമാന വാദവുമായെത്തിയിരിക്കുകയാണ് ഇയാള്‍. തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന്‍ വിജയ്ക്ക് തന്നോട് അസൂയയാണെന്ന് ഇയാള്‍ പറയുന്നു. ‘തൃഷയോട് ഞാന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ പിണക്കത്തിലാണ്. നവംബര്‍ മാസത്തില്‍ ഞങ്ങളുടെ വിവാഹമാണ്,’ എഎല്‍ സൂര്യ അവകാശപ്പെട്ടു. എന്നാൽ, എഎല്‍ സൂര്യയുടെ ഈ വാദങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button