കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ തൃശ്ശൂർ ജില്ലയിൽ സ്ഥാപിക്കും. പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിനു മുന്നിലാണ് ആഞ്ജനേയ പ്രതിമ സ്ഥാപിക്കുക. വലതു കൈകൊണ്ട് അനുഗ്രഹവും, ഇടതു കൈയിൽ ഗദ കാലിനോട് ചേർത്തുനിർത്തുന്ന തരത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിലെ നന്ദ്യാൽ അല്ലഗഡയിലാണ് പ്രതിമ നിർമ്മിച്ചത് .
35 അടി ഉയരമുള്ള പ്രതിമ ഒറ്റക്കല്ലിലാണ് കൊത്തിയെടുത്തിരിക്കുന്നത്. 20 അടി ഉയരത്തിലുള്ള പീഢത്തിൽ സ്ഥാപിക്കുന്നതോടെ പ്രതിമയുടെ ആകെ ഉയരം 55 അടിയാകും. പ്രമുഖ ശിൽപിയായ സുബ്രഹ്മണ്യ ആചാരിയാണ് പ്രതിമ നിർമ്മിച്ചത്. ഏപ്രിൽ 24- ന് പ്രതിമയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
Also Read: ‘ഇനിയും ക്ഷമിക്കാൻ കഴിയില്ല’, രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകി സവർക്കറുടെ ചെറുമകൻ
ആന്ധ്രപ്രദേശിൽ നിന്നും പ്രതിമയെ റോഡ് മാർഗ്ഗമാണ് ക്ഷേത്രത്തിൽ എത്തിച്ചത്. പ്രതിമയുടെ നിർമ്മാണത്തിനും, ആന്ധ്രയിൽ നിന്ന് തൃശൂരിലേക്ക് പ്രതിമ എത്തിക്കുന്നതിനും ഏകദേശം 75 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. 40- ലധികം ശിൽപികളുടെ സഹായത്തോടെയാണ് പ്രതിമയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയത്.
Post Your Comments