ന്യൂഡൽഹി: മുദ്ര യോജനയിലൂടെ എട്ട് കോടിയിലധികം പുതിയ സംരംഭകരെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോസ്ഗാർ മേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റോസ്ഗാർ മേളയിൽ 71,000 പേർക്കാണ് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറിയത്.
സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ മുദ്ര യോജനക്ക് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംരംഭങ്ങൾ തുടങ്ങുന്നതിനായി ഈടില്ലാത്തെ വായ്പ നൽകുന്ന കേന്ദ്ര പദ്ധതിയാണ് മുദ്ര യോജന. 2015 ലാണ് മുദ്രായോജനയ്ക്ക് തുടക്കം കുറിച്ചത്. 23 ലക്ഷം കോടിയോളം രൂപയാണ് പദ്ധതിക്ക് കീഴിൽ ഇതുവരെ വായ്പയായി വിതരണം ചെയ്തത്.
Post Your Comments