കാട്ടാക്കട: വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ദ്യശ്യങ്ങൾ വാട്ട്സ് ആപ്പ് വഴി അയച്ചുകൊടുത്ത യുവാവ് പൊലീസ് പിടിയിൽ. വെള്ളനാട് കടുക്കാമൂട് സ്വദേശി വിജി(22)നെയാണ് പൊലീസ് പിടികൂടിയത്. വിളപ്പിൽശാല പൊലീസ് ആണ് ഇവരെ പിടികൂടിയത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
2019 മുതൽ വിജിൻ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടർന്ന്, വിജിനുമായി പിണങ്ങി പിരിഞ്ഞു. ഇക്കാലയളവിൽ ഫോണിൽ പകർത്തിയ ചിത്രങ്ങൾ മോർഫ് ചെയ്യുകയും യുവതിയെ വിവാഹം ചെയ്യാൻ പോകുന്ന ചെറുപ്പക്കാരന് അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തിൽ ഐടി ആക്ട് പ്രകാരം ആണ് കേസ് എടുത്തത്.
Read Also : കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ
വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ. സുരേഷകുമാറിന്റെ നേത്യത്വത്തിൽ ആശിഷ്, രാജേഷ്കുമാർ എന്നിവർ അടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments