കോട്ടയം: മണിമല വാഹനാപകടത്തിൽ മരിച്ച ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ ജോസ് കെ മാണി എംപി എത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി യുവാക്കളുടെ വീട്ടിൽ എത്തിയത്.
അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ച ജോസ് കെ മാണി കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായി കുടുംബാംഗങ്ങളെ അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നുമില്ലെന്ന്, മണിമല അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി നേരത്തെ വ്യക്തമാക്കിയിരുന്നു. എംപിയുടെ മകനോട് മനസില്‍ വിദ്വേഷമൊന്നുമില്ല, പക്ഷേ തൻ്റെ കുടുംബത്തിന് നീതി നിഷേധിക്കരുതെന്നും മരിച്ച ജിസിൻ്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുളള ജീവിതത്തിന് ജോലി നല്‍കണമെന്നും ജോളി ആവശ്യപ്പെട്ടു.
Post Your Comments