ചെന്നൈ: ചികിത്സ വൈകിച്ചതിന്റെ ദേഷ്യത്തിൽ ആശുപത്രിയുടെ ചില്ല് ഇടിച്ചു പൊട്ടിച്ച് മാസ് കാണിച്ച യുവാവ് കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ കമ്പനിയുടെ ജീവനക്കാരനായിരുന്ന രമണ നഗര്‍ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്.
Also Read:പ്രസവം കഴിഞ്ഞു 14 ദിവസം: ഭർതൃമതിയായ യുവതിയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പുതുവത്സരത്തിന് രാത്രി ബൈക്കില്‍ നിന്നു വീണ് കൈയില്‍ ചെറിയ പരിക്കുകൾ പറ്റിയപ്പോഴാണ് അരസുവിനെ സുഹൃത്തുക്കള്‍ തിരുഭുവനൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രി ജീവനക്കാര്‍ യുവാവിനെ ചികിത്സിക്കാന്‍ വൈകുകയും അതിന്റെ ദേഷ്യത്തില്‍ അരസു ആശുപത്രിയിലെ ഒരു ചില്ലുവാതില്‍ കൈകൊണ്ട് ഇടിച്ചുപൊട്ടിക്കുകയുമായിരുന്നു. പൊട്ടിയ ചില്ലില്‍ കൊണ്ട് യുവാവിന്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു.
ആശുപത്രിയിലെ ചില്ല് അടിച്ച് പൊട്ടിച്ചത് കൊണ്ട് യുവാവിനെ ആശുപത്രി ജീവനക്കാര്‍ അവഗണിക്കുകയായിരുന്നു. രക്തം പോയി മയങ്ങി വീണിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. തുടർന്ന് യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് വിദഗ്ധചികിത്സയ്ക്കായി ഇയാളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments