Latest NewsKeralaNews

പ്രതിഷേധങ്ങൾ ശക്തമാകുന്നു ; ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം എൽ ഡി എഫ് നു വേലിയിലിരിക്കുന്ന പാമ്പാകുമോ ?

പാല: വ്യാപകമായി പ്രതിഷേധ പോസ്റ്ററുകൾ വന്നുകൊണ്ടിരിക്കുകയാണ് ജോസ് കെ മാണിക്കെതിരെ പാലയില്‍. ജോസ് കെ മാണി കുലംകുത്തിയാണെന്നും പോളിംഗ്ബൂത്തില്‍ ചെല്ലുമ്ബോള്‍ ഇക്കാര്യം ഓര്‍മിക്കണമെന്നുമാണ് സേവ് സി പി എം ഫോറത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നത്. പാലാ നഗരസഭയില്‍ ഇന്നലെ സി.പി.എം-കേരള കോണ്‍ഗ്രസ്(എം) കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള കയ്യാങ്കളിക്ക് ശേഷമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ശക്തമായ മത്സരം നടക്കുന്ന പാലായിലെ വിജയം ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഇടയാക്കുമോ എന്ന ഭയം അവര്‍ക്കുണ്ട്. പാലായിലെ വിജയം സി പി എമ്മിനും അഭിമാന പ്രശ്നം തന്നെയാണ്. അതിനാല്‍ എല്ലാം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ സി പി എം ശക്തമാക്കിയിട്ടുണ്ട്.

Also Read:കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് സൗദി ഗസറ്റ്

അടിപിടിക്ക് തൊട്ടുപിന്നാലെ കൗണ്‍സിലര്‍മാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം ഇരുപാര്‍ട്ടികളും വിളിച്ചുചേര്‍ത്തിരുന്നു. യാതൊരു പ്രകോപനത്തിലേക്കും പോകരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. അതിനിടയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് സി പി എം കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇന്നലെ രാവിലെ 11ന് തുടങ്ങിയ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലറും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബൈജു കൊല്ലംപറമ്ബിലും തമ്മിലാണ് ഏറ്റുമുട്ടിയത്. തന്നെ പങ്കെടുപ്പിക്കാതെ ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനെതിരെ ഒരാള്‍ പരാതിപ്പെട്ടാല്‍ ആ യോഗത്തിന്റെ തീരുമാനത്തിന് നിയമസാധുത ഉണ്ടോയെന്ന ബിനുവിന്റെ ചോദ്യമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ചോദ്യത്തിന് ചെയര്‍മാനും സെക്രട്ടറിയും ഒഴുക്കന്‍ മറുപടി പറഞ്ഞു. കൃത്യമായ മറുപടി പറഞ്ഞശേഷം യോഗം തുടര്‍ന്നാല്‍ മതിയെന്ന് ബിനു ശഠിച്ചു. യോഗം ആദ്യം നടക്കട്ടെ ചോദ്യത്തിന് ഉത്തരം പിന്നെ മതിയെന്നായി ബൈജു. തര്‍ക്കം മുറുകിയപ്പോള്‍ ഇരുവരും കസേരയില്‍ നിന്ന് എഴുന്നേറ്റ് വാക്‌പോരായി. പൊടുന്നനെ ഇരുവരും തമ്മില്‍ അടിയായി. വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇരുവരെയും പിടിച്ചുമാറ്റി സീറ്റിലിരുത്തി. തര്‍ക്കത്തിനിടയില്‍ അജണ്ട ഒരുവിധം വായിച്ച്‌ ചെയര്‍മാന്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button