Latest NewsNewsIndia

ഗംഗ പുഷ്കരലു ഉത്സവം: വിശാഖപട്ടണത്തിനും വാരണാസിക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസിന് അനുമതി

വിശാഖപട്ടണത്തിൽ നിന്ന് വാരണാസിയിലേക്ക് സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനുകൾ ഏപ്രിൽ 19, 26 തീയതികളിലാണ് പുറപ്പെടുക

ഗംഗ പുഷ്കരലു ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. എംപി ജിവിഎൽ നരസിംഹറാവു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചത്. വിശാഖപട്ടണത്തിനും വാരണാസിക്കുമിടയിലാണ് പ്രത്യേക ട്രെയിനിന് അനുമതി. ഇതോടെ, ഗംഗ പുഷ്കരലു ഉത്സവ സമയത്തും, വേനൽക്കാലത്തും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു.

വിശാഖപട്ടണത്തിൽ നിന്ന് വാരണാസിയിലേക്ക് സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനുകൾ ഏപ്രിൽ 19, 26 തീയതികളിലാണ് പുറപ്പെടുക. തുടർന്ന് 20, 27 തീയതികളിൽ തിരിച്ചെത്തും. മെയ് മാസത്തിൽ അഞ്ച് ദിവസവും, ജൂൺ മാസത്തിൽ നാല് ദിവസവുമാണ് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാവുക. അതേസമയം, ജൂണിൽ താരതമ്യേന യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനാൽ 11 പ്രത്യേക ട്രെയിനുകൾ വിശാഖപട്ടണത്തിൽ നിന്ന് വാരണാസിയിലേക്ക് സർവീസ് നടത്തി മടങ്ങും.

Also Read: കേരളത്തില്‍ വന്ദേഭാരത് ഉടന്‍ എത്തും, ജൂണ്‍ മാസം മുതല്‍ സര്‍വീസ്: വിശദാംശങ്ങള്‍ പുറത്തുവിട്ട് പി.കെ കൃഷ്ണദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button