ഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിനായുള്ള മതേതര ബദലിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി രാജയും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരോരോ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാന സാഹചര്യങ്ങള്‍ അനുസരിച്ച് സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് തീരുമാനിക്കും. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒരുപരിപാടിയും ബിജെപി സര്‍ക്കാരിനില്ല. ജീവിത ബുദ്ധിമുട്ടുകളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിട്ട് ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം മുന്നിട്ട് ഇറങ്ങും,’ സീതാറാം യെച്ചൂരി വ്യക്തമാക്കി.
Post Your Comments