
പത്തനംതിട്ട: ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മരുമകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. യുവതി ആത്മഹത്യ ചെയ്തത് മാനസിക പീഡനം മൂലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍തൃമാതാവിനെ അറസ്റ്റ് ചെയ്തത്. കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ ജമാലുദ്ദീന്റെ ഭാര്യ മന്‍സൂറത്തിനെ (58) യാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24നാണ് ഇവരുടെ മകന്‍ ജഹാമിന്റെ ഭാര്യ ഷംന സലിം (29) ഭര്‍തൃഗൃഹത്തിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടയില്‍
26നാണ് ഷംന മരണപ്പെട്ടത്. മരണകാരണം ആത്മഹത്യ ആണെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു.
യുവതിയുടെ പിതാവ് സലിംകുട്ടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് അന്വേഷണസംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഷംനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ഭര്‍തൃവീട്ടില്‍ യുവതി മാനസിക പീഡനത്തിന് ഇരയായിരുന്നതായി തെളിഞ്ഞത്. ഭര്‍ത്താവിന്റെ മാതാവ് മന്‍സൂറത്ത് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും സഹിക്കവയ്യാതെ ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും കുറിപ്പിലുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
Post Your Comments