പെരുമ്പാവൂർ: കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ അഞ്ചുവയസുകാരൻ മരിച്ചു. കണ്ടന്തറ കാരോത്തുകുടി വീട്ടിൽ അനൂപിന്റെ മകൻ മുഹമ്മദ് അബാൻ (അഞ്ച്) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കുട്ടികളോടൊത്ത് കളിക്കുന്നതിനിടയിൽ വീണ വിവരം മുഹമ്മദ് അബാനാണ് അമ്മയോട് പറഞ്ഞത്. തുടർന്ന്, ശ്വാസതടസം നേരിട്ട കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴോടെ മരണം സംഭവിക്കുകയായിരുന്നു.
Read Also : പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: പട്ന കോടതിയിൽ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് ഹാജരാകില്ല
കബറടക്കം നടത്തി. അമ്മ: ഷിഫ്ന. സഹോദരൻ: റൈഹാൻ.
Post Your Comments