ന്യൂഡൽഹി: ഗോകുൽപുരിയിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ തനിക്ക് പശ്ചാത്താപമില്ലെന്ന് മരുമകൾ മോണിക്ക. കാമുകന്റെ സഹായത്തോടെയായിരുന്നു മോണിക്ക ഭർത്താവിന്റെ മാതാപിതാക്കളായ രാധേശ്യാം വര്‍മ, ഭാര്യ വീണ എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു കൊലപാതകം. കുറ്റകൃത്യത്തില്‍ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നായിരുന്നു മോണിക്ക വര്‍മയുടെ മൊഴി.
ഓരോനിമിഷവും ഒരു ജയിലിലെന്ന പോലെയാണ് താന്‍ വീട്ടില്‍ കഴിഞ്ഞത്. ശരിക്കും ശ്വാസംമുട്ടുന്നപോലെ തോന്നി. ഓരോ പ്രവൃത്തിയും അവരുടെ നിരീക്ഷണത്തിലായിരുന്നു. തന്റെ ജീവിതം അവരുടെ നിയന്ത്രണത്തിലാക്കാനാണ് ശ്രമിച്ചതെന്നും മോണിക്ക പോലീസിനോട് പറഞ്ഞു.
അതേസമയം, കൊലപാതകം നടന്ന് രണ്ടാം ദിവസം തന്നെ പോലീസ് മോണിക്കയെ പിടിടികൂടിയിരുന്നു. ചോദ്ദ്യം ചെയ്യലിൽ മോണിക്ക കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനുമൊത്ത് ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് ഭർത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നായിരുന്നു മോണിക്കയുടെ മൊഴി. ആശിഷുമായുള്ള ബന്ധം ഭർത്താവും ഇയാളുടെ വീട്ടുകാരും കൈയ്യോടെ പൊക്കിയിരുന്നു. ഗോകുല്‍പുരിയിലെ വീടും പുരയിടവും വില്‍ക്കാനുള്ള നീക്കങ്ങള്‍ ഭര്‍തൃവീട്ടുകാര്‍ വേഗത്തിലാക്കിയതിനാലാണ് കൊലപാതകം പെട്ടെന്ന് നടപ്പിലാക്കിയതെന്നും പ്രതി വ്യക്തമാക്കി.
Also Read:സവര്‍ക്കറുടെ ജന്മദിനം ഇനി ‘സ്വാതന്ത്ര്യവീര്‍ ഗൗരവ് ദിന്‍’, ആഘോഷത്തിന് ഒരുങ്ങി മഹാരാഷ്ട്ര
യുവതിയും കാമുകനും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് കാമുകന്‍ ആശിഷും ഇയാളുടെ കൂട്ടാളിയും ഞായറാഴ്ച രാത്രി ഗോകുല്‍പുരിയിലെ വീട്ടിലെത്തിയിരുന്നു. രഹസ്യമായി വീടിനുള്ളിൽ ഒളിച്ചിരുന്ന ഇവർ രാത്രിയിലാണ് വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകം എന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. ഇതിനായി പണവും സ്വർണവും ഇവിടെ നിന്നും ഒളിപ്പിക്കുകയും ചെയ്തു.
രാധേശ്യാം-വീണ ദമ്പതിമാരുടെ മകനായ രവിയും മോണിക്കയും 2016-ലാണ് വിവാഹിതരാകുന്നത്. വിവാഹശേഷം മോണിക്ക തന്റെ ജോലി ഉപേക്ഷിച്ച് ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസമായി. സൗഹൃദങ്ങളും ബന്ധങ്ങളും ഇതിനിടെ മുറിഞ്ഞു. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായ മോണിക്ക ആശിഷ് എന്ന യുവാവുമായി അടുപ്പത്തിലായി. ഇത് പ്രണയമായി മാറി. തനിക്ക് ഒരു മകനുണ്ടെന്ന വിവരം മോണിക്ക ആശിഷിനോട് പറഞ്ഞിരുന്നു. അതൊന്നും വിഷയമല്ലെന്നും ഒരുമിച്ച് ജീവിക്കാമെന്നും കാമുകൻ പറഞ്ഞതോടെ മോണിക്ക ഇയാളെ വിശ്വസിച്ചു. ആദ്യമൊക്കെ സെക്സ് ചാറ്റ് നടത്തിയിരുന്നു. പിന്നീട് ഇവർ വിവിധ ഹോട്ടലുകളിൽ പലതവണ കൂടിക്കാഴ്ചകൾ നടത്തി.
കാമുകനുമായുള്ള മോണിക്കയുടെ സെക്‌സ് ചാറ്റ് ഭര്‍ത്താവ് കണ്ടുപിടിച്ചിരുന്നു. യുവതിയെ ഭർത്താവിന്റെ മാതാപിതാക്കൾ നിരീക്ഷിക്കാൻ തുടങ്ങി. ഫോൺവിളികൾ കുറഞ്ഞെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം മോണിക്ക ആശിഷിനെ കാണാൻ പോകുമായിരുന്നു. ഇതിനിടെയാണ് ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കി പണമെല്ലാം സ്വന്തമാക്കി ഒരുമിച്ച് ജീവിക്കാമെന്ന് കമിതാക്കള്‍ തീരുമാനിച്ചത്.
Post Your Comments