Latest NewsIndiaNews

‘കണ്മുന്നിൽ വെട്ടേറ്റ് വീഴുന്നത് സ്വന്തം മകളായിരുന്നുവെന്ന് അറിഞ്ഞില്ല’: മകളെ കൊന്നവനെ തൂക്കിക്കൊല്ലണമെന്ന് അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16കാരിയെ കൊലപാതകത്തിൽ പ്രതികരണവുമായി മാതാപിതാക്കൾ രംഗത്ത്. തൈക്വോണ്ടോ മെഡലുകള്‍ വാരിക്കൂട്ടിയ മകളെ പിന്നില്‍ നിന്ന്​ ആക്രമിക്കാതിരുന്നെങ്കില്‍ അവള്‍ പ്രതിരോധിക്കുമായിരുന്നുവെന്ന്​ കുടുംബം പ്രതികരിച്ചു. ഡല്‍ഹിയിലെ മോത്തതി ബാഗ്​ പ്രദേശത്ത്​ പെൺകുട്ടിയെ കോടാലികൊണ്ട്​ പിറകില്‍നിന്ന്​ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read:കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക, നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിസന്ധി: മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പെൺകുട്ടിയുടെ കൊലപാതകത്തിന്‍റെ ദൃക്​സാക്ഷിയായിരുന്നു മാതാവ്​. എന്നാല്‍ സ്വന്തം മകളാണ്​ അതിക്രമത്തിന്​ ഇരയാകുന്നതെന്ന്​ തിരിച്ചറിയാന്‍ മാതാവിന്​ കഴിഞ്ഞിരുന്നില്ല.

പ്രതിയെ തൂക്കിക്കൊല്ലണമെന്ന്​ 40കാരിയായ മാതാവ്​ ആവശ്യപ്പെട്ടു. ഇവരുടെ മൂന്നുമക്കളില്‍ ഒരാളാണ്​ തിങ്കളാഴ്ച കൊല്ലപ്പെട്ടത്​. മകള്‍ ആയോധന കലകള്‍ അഭ്യസിച്ചിരുന്നതായും പ്രദീപ്​ ശല്യപ്പെടുത്താന്‍ തുടങ്ങിയതുമുതല്‍ ശ്രദ്ധാലുവായിരുന്നുവെന്നും മാതാവ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button