ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതിന്റെ ഭാഗമായി ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിൽ എത്തുന്നു. കമ്പനി നേരിട്ടു നടത്തുന്ന സ്റ്റോറുകളാണ് രാജ്യത്ത് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളുടെ ഉദ്ഘാടനം ഏപ്രിൽ 18, 20 തീയതികളിലാണ് നിർവഹിക്കുക. ഏപ്രിൽ 18ന് മുംബൈയിലും, 20-ന് ഡൽഹിയിലുമാണ് സ്റ്റോറുകൾ ആരംഭിക്കുന്നത്.
ഇന്ത്യയിൽ ഐഫോണുകളുടെ കയറ്റുമതിയും വിൽപ്പനയും റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുന്ന വേളയിലാണ് ആപ്പിൾ സിഇഒ നേരിട്ട് ഇന്ത്യയിൽ എത്തുന്നത്. പുതിയ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ വിൽപ്പനയിൽ വൻ കുതിപ്പാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണി കൂടിയാണ് ഇന്ത്യ.
Also Read: കൈകളുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
ബി.കെ.സി എന്നറിയപ്പെടുന്ന സ്റ്റോറുകൾ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ മാളിനുള്ളിലും, ഡൽഹി സാകേതിനിലെ ഹൈ- എൻഡ് മാളിലുമാണ് പ്രവർത്തിക്കുന്നത്. ഈ സ്റ്റോറുകൾ മുഖാന്തരം ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങാൻ സാധിക്കുന്നതാണ്.
Post Your Comments