CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

‘സൽമാൻ ഖാന്റെ സെറ്റിലെ എല്ലാ സ്ത്രീകളും ശരീരം മറച്ചിരിക്കണം, സ്ത്രീകൾ കഴുത്തിറങ്ങിയ വസ്ത്രം ധരിക്കാൻ പാടില്ല’

മുംബൈ: സൽമാൻ ഖാൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാൻ’. ഫർഹദ് സംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ശ്വേത തിവാരിയുടെ മകൾ പാലക് തിവാരിയും ഈ അഭിനയിക്കുന്നുണ്ട്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പാലക് തിവാരി നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

സൽമാന്റെ സെറ്റിൽ സ്ത്രീകൾക്ക് ഇറക്കം കൂടിയ കഴുത്തുള്ള വസ്ത്രം ധരിക്കാൻ അനുവാദമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാലക് തിവാരി. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് സൽമാന് നിർബന്ധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

പാലക് തിവാരിയുടെ വാക്കുകൾ ഇങ്ങനെ;

‘സൽമാൻ ഖാന്റെ സെറ്റിൽ സ്ത്രീകളുടെ വസ്ത്രത്തിന്റെ കഴുത്ത് നെഞ്ചിന് മുകൾ ഭാഗത്ത് ആയിരിക്കണം. പലർക്കും ഇതിനെക്കുറിച്ച് അറിയുമെന്ന് തോന്നുന്നില്ല. തന്റെ സെറ്റിലെ എല്ലാ സ്ത്രീകളും പെൺകുട്ടികളും ശരീരം മറച്ചിരിക്കണമെന്നാണ് സൽമാൻ പറയുന്നത്.

റമദാനോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിൽ അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി എംഎ യുസഫലി

സെറ്റിലേയ്ക്ക് താൻ ടീഷർട്ടും ജോഗറും ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ ചോദിക്കും എവിടേക്കാണ് പോകുന്നത്? നന്നായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ എന്ന്. അപ്പോൾ ഞാൻ പറയും അത് സൽമാൻ സാറിന്റെ സെറ്റിലെ നിയമമാണെന്ന്. വളരെ നല്ലത് എന്നാണ് അമ്മ മറുപടി പറയുക.

അദ്ദേഹം പാരമ്പര്യത്തെ മുറുകിപ്പിടിക്കുന്ന വ്യക്തിയാണ്. ആർക്കും എന്ത് വേണമെങ്കിലും ധരിക്കാം. പക്ഷെ തന്റെ സെറ്റിലെ പെൺകുട്ടികളും സ്ത്രീകളും സംരക്ഷിക്കപ്പെടണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം, പ്രത്യേകിച്ച് അപരിചിതരായ പുരുഷന്മാർ സെറ്റിലുണ്ടാകുമ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button