Latest NewsKeralaNews

കുടുംബ പ്രശ്‌നം: ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി ഭർത്താവ്

തൃശൂർ: ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി ഭർത്താവ്. മാള പൊലീസ് സ്റ്റേഷനിലാണ് സംഭവം. തൃശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: ബിജെപി നേതാക്കള്‍ തീവ്രവാദ ആരോപണങ്ങളുന്നയിക്കുമ്പോൾ സിപിഎമ്മുകാര്‍ ഓടിയൊളിക്കുന്നത് ഗുരുതരം: വിടി ബൽറാം

കുടുംബ പ്രശ്‌നം പരിഹരിക്കാനായി മാള പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. ഇതിനിടെ പ്രകോപിതനായ അഭിലാഷ് സജീഷിനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സജീഷിനെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read Also: ‘മുഹമ്മദ് റിയാസിന് മത തീവ്രവാദ സംഘടനകളുമായി ബന്ധം, റിയാസിനെ മന്ത്രിയാക്കിയത് അവരുടെ വോട്ടു കിട്ടാൻ’: കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button