വയനാട്: ഇന്ത്യ മുഴുവനും ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധി എന്ന ജനപ്രിയ നേതാവിനെയാണെന്ന് നടന്‍ ജോയ് മാത്യു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയില്‍ വെച്ചായിരുന്നു ജോയ് മാത്യു രാഹുലിനെ വാനോളം പുകഴ്ത്തിയത്. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
Read Also: ‘ബിജെപി രാഹുലിനെ ഭയക്കുന്നു’: നൂറ് മോദിമാർ വിചാരിച്ചാൽ രാഹുൽ ഗാന്ധിയെ തൊടാനാവില്ലെന്ന് കെ സുധാകരൻ
‘കൊല്ലുന്നതിന് മുമ്പ് വരെ സഖാവ് എന്ന് വിളിക്കും. കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത്. അനീതിക്കെതിരെ കമ എന്ന് മിണ്ടാത്തവരാണ് സൂപ്പര്‍ സ്റ്റാറുകള്‍. പക്ഷെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കും. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രാഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. കല രണ്ടാമതാണ് . ആദ്യ ആവശ്യം സമൂഹമാണ്’.
‘ന്യായാധിപന്മാരും കോടതിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇന്ത്യന്‍ അവസ്ഥയില്‍ ഒരാള്‍ കള്ളന്‍ എന്ന് പറയാന്‍ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു. ജനങ്ങളാണ് എന്നെ പോറ്റുന്നത് . നല്ല മനുഷ്യനായിരിക്കാന്‍ നോക്കുകയാണ് വേണ്ടത്’, ജോയ് മാത്യു പറഞ്ഞു.
Post Your Comments