തിരുവനന്തപുരം: സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎൻ സ്മാരകം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നു. പത്തുകോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിർമ്മാണം ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂമുഖവും ലൈബ്രറി മുറിയും അസിസ്റ്റന്റ് സെക്രട്ടറിമാരുടെ മുറിയും നിലനിര്‍ത്തി പിന്നിലേക്കുളള ഭാഗം പൊളിച്ചുമാറ്റും. അവിടെ എല്ലാ അധുനിക സൗകര്യങ്ങളോടും കൂടി ബഹുനില കെട്ടിടം നിർമിക്കാനാണ് പദ്ധതി.
പുതിയ കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ തുക പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കും. ധനസമാഹരണത്തിനായി ഓരോ ജില്ലാ കൗണ്‍സിലുകള്‍ക്കും പിരിച്ചെടുക്കേണ്ട തുക സംബന്ധിച്ച ക്വാട്ട നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.
‘ടോംഗി ക്വിയാൻവെൻ’ പുറത്തിറക്കാനൊരുങ്ങി ആലിബാബ ഗ്രൂപ്പ്, നിർമ്മിത ബുദ്ധിയിലെ ചുവടുകൾ ശക്തമാക്കും
നേതാക്കൾക്ക് താമസ സൗകര്യമടക്കം പുതിയ കെട്ടിടത്തിലുണ്ടാകും. 40 കാറുകൾ പാർക്ക് ചെയ്യാനാകും. എന്നാൽ പുറംമോടിയിൽ മാറ്റമുണ്ടാകില്ല. പുതിയ കെട്ടിടം നിർമിക്കുന്നതുവരെ പാർട്ടി ആസ്ഥാനം പട്ടത്തെ പിഎസ് ശ്രീനിവാസൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റും.
Post Your Comments